Webdunia - Bharat's app for daily news and videos

Install App

കാവ്യയുമായി ഗോസിപ്പ്; അന്ന് മഞ്ജു ദിലീപിനോട് പറഞ്ഞത് ഇങ്ങനെ

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (11:48 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് ദിലീപ്-കാവ്യ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി ദിലീപും കാവ്യയും ജീവിതത്തില്‍ ഒന്നിച്ചു. ഏറെ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ ബന്ധമായിരുന്നു ഇവരുടേത്. 
 
നടി മഞ്ജു വാര്യര്‍ ആണ് ദിലീപിന്റെ ആദ്യ ഭാര്യ. മഞ്ജുവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് കാവ്യയെ ദിലീപ് വിവാഹം കഴിച്ചത്. മഞ്ജുവുമായുള്ള കുടുംബജീവിതം മുന്നോട്ടു പോകുന്നതിനിടെ തന്നെ ദിലീപ്-കാവ്യ ഗോസിപ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പഴയൊരു അഭിമുഖത്തില്‍ ദിലീപ് ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കാവ്യ തന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ സമയമായിരുന്നു അത്. കാവ്യ വിവാഹമോചനം നേടാന്‍ കാരണം ദിലീപ് ആണെന്ന തരത്തില്‍ അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപിന്റെ പ്രതികരണം ഇങ്ങനെ: 
 
'എന്റെ പേരുമായി ചേര്‍ത്തുവച്ചാണല്ലോ കാവ്യ ക്രൂശിക്കപ്പെടുന്നത് എന്ന സങ്കടം എനിക്ക് തോന്നി. ഞങ്ങള്‍ പത്ത് പതിനെട്ട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കുറേ വര്‍ഷക്കാലമായി ഞങ്ങളെ ഒരുമിച്ച് സ്‌ക്രീനില്‍ കാണുന്നു. വളരെ അടുത്ത സുഹൃത്ത് മാത്രമാണ് കാവ്യ. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളില്‍ ഒരാള്‍. സുഹൃത്തിന് ഒരു പ്രശ്‌നം വരുമ്പോള്‍ എന്റെ ഇമേജ് നോക്കി മാറിനില്‍ക്കുന്ന ആളല്ല ഞാന്‍. കാരണം, സുഹൃത്തുക്കളുടെ കാര്യത്തില്‍ ഞാന്‍ സമ്പന്നനാണ്. അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ആര് എന്ത് പറയുന്നു എന്നൊന്നും നോക്കാതെ ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും,' ദിലീപ് പറഞ്ഞു. 
 
കാവ്യയുമായുള്ള ഗോസിപ്പുകള്‍ മഞ്ജു എങ്ങനെ എടുക്കുന്നു എന്ന ചോദ്യത്തിനോട് ദിലീപിന്റെ പ്രതികരണം ഇങ്ങനെ: 'ഇതിനെയൊന്നും സിനിമാ കഥയായി മാത്രം എടുക്കാന്‍ മഞ്ജുവിനും പറ്റില്ലല്ലോ..മഞ്ജുവും ഒരു പെണ്ണ് തന്നെയല്ലേ...വേറെ ആള്‍ക്കാര്‍ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോള്‍ മഞ്ജുവിന് സങ്കടം തോന്നിയിട്ടുണ്ടാകാം. മഞ്ജു തന്നെ പറയും, 'ദേ..ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട്' എന്ന്. അപ്പോള്‍ ഞാന്‍ മഞ്ജുവിനോട് പറയും 'പറഞ്ഞോട്ടടീ..അതിലൊന്നും കാര്യമില്ല. നമ്മളെ കുറിച്ച് എന്തൊക്കെ പറഞ്ഞിട്ടുണ്ട്..ആളുകള്‍ അതും ഇതുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും' എന്ന്,'
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments