Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ വിവാഹം കഴിക്കാനുള്ള തീരുമാനം മഞ്ജുവിന്റെ വീട്ടുകാര്‍ എതിര്‍ത്തു; മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെ ഒടുവില്‍ അത് സംഭവിച്ചു

Webdunia
വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (13:05 IST)
1996 ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യര്‍ മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകന്‍. ദിലീപിനൊപ്പം തന്നെ അഭിനയിച്ച ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍. പിന്നീട് ദിലീപിനെ വിവാഹം കഴിച്ച ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി. 
 
മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ നടന്‍മാര്‍ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നു. 
 
ദിലീപിനെ വിവാഹം കഴിച്ച ശേഷം മഞ്ജു സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ദിലീപിന് ഇഷ്ടമായില്ലെന്നാണ് ഗോസിപ്പ്. ഇതേ കുറിച്ചുള്ള തര്‍ക്കമാണ് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും വാര്‍ത്തകളുണ്ട്. 
 
വിവാഹമോചന ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദ് പ്രീസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments