മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബിജുമേനോന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയില്‍ ചിരിക്കാന്‍ ഒരുപാട് ഉണ്ടാകുമെന്ന് സൂചനയും ബിജു മേനോന്‍ നല്‍കി.
മഞ്ജുവിനൊപ്പം ബിജു മേനോന്‍, ദീപ്തി സതി, സൈജു കുറുപ്പ്, എന്നിവരെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്.
മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.