Webdunia - Bharat's app for daily news and videos

Install App

'പ്രേമലു'നെ മറികടന്ന് ദിലീപിന്റെ 'തങ്കമണി', മുന്നില്‍ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ്

കെ ആര്‍ അനൂപ്
വ്യാഴം, 7 മാര്‍ച്ച് 2024 (13:42 IST)
Thankamani premalu malayalam movie
ദിലീപിന്റെ 'തങ്കമണി'തിയറ്ററുകളില്‍ എത്തി. സിനിമയ്ക്ക് 22.46 ലക്ഷം രൂപയുടെ പ്രീ-സെയില്‍സ് വരുമാനം നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ 4503 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തി. സിനിമയുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്ക് വലിയ ആകര്‍ഷണം നേടാനായില്ലെങ്കിലും പ്രീ-സെയില്‍സില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.
 
 ഏകദേശം 427 ഷോകളില്‍ നിന്നായി 20.33 ലക്ഷം രൂപ നേടിയ 'പ്രേമലു'നെ മറികടക്കാന്‍ ദിലീപ് ചിത്രത്തിനായി.692 ഷോകളിലായി ഏകദേശം 50.79 ലക്ഷം രൂപയുടെ പ്രീ-സെയില്‍സ് ബിസിനസ്സുമായി മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നിലാണ്.
 
രതീഷ് രകുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി 1986 ഒക്ടോബര്‍ 21 ന് തങ്കമണി ഗ്രാമത്തില്‍ ഒരു ബസ് സര്‍വീസിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
 
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
 
 സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

അടുത്ത ലേഖനം
Show comments