Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്റർ റിലീസ് കഴിഞ്ഞ് 92 ദിനങ്ങൾ, ദിലീപ് ചിത്രം പവി കെയർടേക്കർ ഒടിടിയിലേക്ക്

Dileep - Pavi Care Taker Movie

അഭിറാം മനോഹർ

, വ്യാഴം, 18 ജൂലൈ 2024 (12:30 IST)
മലയാള സിനിമയില്‍ സമാനതകളില്ലാത്ത തകര്‍ച്ചയിലൂടെയാണ് ദിലീപ് സിനിമകള്‍ കടന്നുപോകുന്നത്. 2017ല്‍ പുറത്തിറങ്ങിയ രാമലീലയ്ക്ക് ശേഷം വലിയ വിജയങ്ങള്‍ ഒന്നും തന്നെ സൃഷ്ടിക്കാന്‍ ദിലീപ് സിനിമകള്‍ക്കായിട്ടില്ല.വമ്പന്‍ ഹൈപ്പിലെത്തിയ ബാന്ദ്രയും തങ്കമണിയുമെല്ലാം ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ സമീപകാലത്ത് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ പവി കെയര്‍ടേക്കര്‍.
 
ഇപ്പോഴിതാ തിയേറ്ററുകളില്‍ ഇറങ്ങി 92 ദിവസങ്ങള്‍ക്ക് ശേഷം സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മനോരമാ മാക്‌സിലൂടെ ജൂലൈ 26 മുതലാകും സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാരാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ജോണി ആന്റണി,രാധിക ശരത് കുമാര്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗൗരവം' വിടാന്‍ മമ്മൂട്ടി; ഷെര്‍ലക് ഹോംസ് ലൈനില്‍ ചിരിപ്പിക്കും, പുതിയ സിനിമയെ കുറിച്ച് അറിയാം