Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചർച്ചകൾ പുരോഗമിക്കുന്നു, ടിനു പാപ്പച്ചനൊപ്പം സിനിമയുണ്ടാകുമെന്ന് ദീലീപ്

Tinu pappachan
, തിങ്കള്‍, 7 നവം‌ബര്‍ 2022 (21:35 IST)
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ ഹിറ്റ് മേക്കർ സ്റ്റാറ്റസ് സ്വന്തമാക്കിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. അടിമുടി അടിയും ഇടിയും നിറഞ്ഞ ടിനു പാപ്പച്ചൻ ചിത്രങ്ങൾക്ക് വലിയ കൂട്ടം ആരാധകരുണ്ട്. മോഹൻലാലുമായി ടിനു പാപ്പച്ചൻ സിനിമചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നിരുന്നില്ല. ഇപ്പോഴിതാ ടിനു പാപ്പച്ചനുമായി ഒരു പ്രൊജക്ട് ഒരുങ്ങുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ദിലീപ്.
 
ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അതിൻ്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദിലീപ് പറഞ്ഞു. ദിലീപ് നിർമിക്കുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു ദിലീപിന്റെ പ്രതികരണം. നിലവിൽ അരുൺ ഗോപി ചിത്രമായ ബാന്ദ്രയുടെ ഷൂട്ടിങ്ങിലാണ് താരം. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി- ദിലീപ് ഒന്നിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായികയായെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനിഖ സുരേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റം,കപ്പേള റീമേക്ക് ടീസര്‍ കണ്ടില്ലേ ?