Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവഗണനകളും ഒറ്റപ്പെടുത്തലുകളും,കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍,പുതുമുഖ താരങ്ങളുടെ 'ധരണി' ഫെബ്രുവരി 17 ന്

അവഗണനകളും ഒറ്റപ്പെടുത്തലുകളും,കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍,പുതുമുഖ താരങ്ങളുടെ 'ധരണി' ഫെബ്രുവരി 17 ന്

കെ ആര്‍ അനൂപ്

, ചൊവ്വ, 31 ജനുവരി 2023 (17:31 IST)
ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീവല്ലഭന്‍. ബി സംവിധാനം ചെയ്ത ധരണി ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 'പച്ച' യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പില്‍ക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെയ്യുന്നത്. 
 
അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ് ധരണി. കുടുംബ പ്രേക്ഷകരെയും പുതുതലമുറയെയും ഏറെ രസിപ്പിക്കുന്ന ചിത്രം കൂടിയാണ് ധരണി എന്നും സംവിധായകന്‍ പറഞ്ഞു. പണ്ഡിറ്റ് ജസ് രാജിന്റെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാള സിനിമയില്‍ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ്.
ജി എ ഡബ്ല്യൂ ആന്റ് ഡി പി ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ, സംവിധായകന്‍, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി തുടങ്ങിയ മേഖലകളിലാണ് ധരണി പുരസ്‌ക്കാരങ്ങള്‍ നേടിയത് . 
ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 
3 അവാര്‍ഡുകള്‍ സ്വന്തമാക്കി. 
മികച്ച ഛായാഗ്രഹണം - ജിജു സണ്ണി 
മികച്ച അന്താരാഷ്ട്ര ചിത്രം &  
മികച്ച രണ്ടാമത്തെ നടന്‍ - എം ആര്‍ ഗോപകുമാര്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.
മധ്യപ്രദേശ് സംസ്ഥാനത്തെ കലാകാരി ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക പാനലില്‍ ധരണി തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്തമായ ഇന്‍ഡി ഹൗസ് ഫിലിം ഫെസ്റ്റിവലില്‍ ( സ്‌പെയിന്‍ ) മികച്ച സിനിമാട്ടോഗ്രാഫി അവാര്‍ഡും ലഭിച്ചു.
പ്രശസ്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലായ ഓസ്റ്റിയന്‍ ഫിലിം ഫെസ്റ്റിവലിലും തിരഞ്ഞെടുക്കപ്പെട്ടു.
ധരണിക്ക് കേരളത്തിലും മികച്ച അംഗീകാരങ്ങള്‍ ലഭിച്ചു. ധരണിയിലെ ശബ്ദ മിശ്രണത്തിന് ശ്രീ എം ആര്‍ രാജാകൃഷ്ണന് ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. രതീഷ് രവിക്കും , ധരണിക്കും കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് - ജൂറി പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.
ശ്രീവല്ലഭന്‍. സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണ് ധരണി.
എം.ആര്‍.ഗോപകുമാര്‍, രതീഷ് രവി പ്രൊഫസര്‍ അലിയാര്‍, സുചിത്ര ,ദിവ്യാ, കവിതാ ഉണ്ണി. തുടങ്ങി ബേബി മിഹ്‌സ. മാസ്റ്റര്‍ അല്‍ഹാന്‍ ബിന്‍ ആഷിം, അഫ്ഷാന്‍ അരാഫത്ത്, അന്‍സിഫ്, ഐഷാന്‍ അരാഫത്ത്, അഭിനവ്, ആസാന്‍, നജീര്‍, സിദ്ധാര്‍ത്ഥ്, നിരഞ്ജന്‍ ആവര്‍ഷ്, കാശിനാഥന്‍ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കഥ, തിരക്കഥ, സംവിധാനം ശ്രീവല്ലഭന്‍ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് കെ രമേഷ് സജുലാല്‍, ഷാജി പി ദേശീയന്‍. 
ക്യാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ ശ്രീനിവാസ്, ശബ്ദ മിശ്രണം രാജാകൃഷ്ണന്‍ എം ആര്‍, സംഗീത സംവിധാനം രമേശ് നാരായണ്‍, 
ആര്‍ട്ട് മഹേഷ് ശ്രീധര്‍, മേക്കപ്പ് ലാല്‍ കരമന, കോസ്റ്റ്യൂം ശ്രീജിത്ത് കുമാരപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പ്രോജക്റ്റ് ഡിസൈനര്‍ ആഷിം സൈനുല്‍ ആബ്ദീന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനില്‍ ബി ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ബാബു ചേലക്കാട്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് ഉദയന്‍ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്, സ്റ്റില്‍സ് വിപിന്‍ദാസ് ചുള്ളിക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അരുണ്‍ വി ടി  
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതെന്റെ കോളേജാണ്'; നൊസ്റ്റാള്‍ജിക്ക് വീഡിയോയുമായി മമ്മൂട്ടി