Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധ്യാൻ ശ്രീനിവാസൻ വീണ്ടും സംവിധായകന്‍, ഇത്തവണ നായകന്‍ നിവിന്‍ പോളിയല്ല !

അജു വർഗീസ്

കെ ആര്‍ അനൂപ്

, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (23:02 IST)
ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ഒന്നാം  വാർഷികത്തോടനുബന്ധിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ച് അജു വർഗീസ്. ഈ ചിത്രവും ധ്യാൻ ശ്രീനിവാസൻ തന്നെയാണ് സംവിധാനം ചെയ്യുക. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നാലെ വരുമെന്നും ഫന്റാസ്റ്റിക്ക് ഫിലിംസ് അറിയിച്ചു.
 
അതേസമയം ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ രണ്ടു സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയവും അജു വർഗീസിന്റെ സാജൻ ബേക്കറി സിൻസ് 1962 ആണ്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഹൃദയത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല.
 
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. അതേസമയം അജു വർഗീസും ലെനയും ഒന്നിക്കുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാം സെറ്റാണ്, ബാബു ആന്‍റണിയുടെ 'പവർ സ്റ്റാർ' ഉടൻ ആരംഭിക്കും !