Thalapathy Vijay's Jana Nayakan: 'ജനനായകൻ' പൊളിറ്റിക്സ് അല്ല, പക്കാ മാസ്സ് കൊമേർഷ്യൽ ട്രീറ്റ്, കൂടെ 10 ഫൈറ്റും

സിനിമയെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ് പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.

നിഹാരിക കെ.എസ്
ബുധന്‍, 12 നവം‌ബര്‍ 2025 (11:32 IST)
ദളപതി വിജയ്‌യുടെ അവസാന ചിത്രമാകും ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകൻ എച്ച് വിനോദ് പറഞ്ഞ വാക്കുകൾ ചർച്ചയാകുകയാണ്.
 
ജനനായകൻ ഒരു പൊളിറ്റിക്കൽ ചിത്രം അല്ലെന്നും ഒരു പക്കാ മാസ്സ് കൊമേർഷ്യൽ സിനിമയാണ് എന്നാണ് വിനോദ് പറയുന്നത്. വിജയ്‌യുടെ എല്ലാ കാറ്റഗറിയിലുമുള്ള പ്രേക്ഷകർക്കും സിനിമ ആസ്വദിക്കാൻ സാധിക്കുമെന്നും വിനോദ് പറഞ്ഞു. ചിത്രത്തിൽ പത്ത് ഫൈറ്റ് സീനുകൾ ആണ് ഉള്ളതെന്നാണ് വലൈപേച്ച് റിപ്പോർട്ട് ചെയ്യുന്നത്. 
 
ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് വിജയ് എത്തുക. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചന ടീസർ തന്നെ നൽകുന്നുണ്ട്. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനിരുദ്ധിന്റെ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ആണ് ഗാനത്തിൽ കാണുന്നത്. 
 
ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

അടുത്ത ലേഖനം
Show comments