Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മളെ ഉയരത്തിലെത്തിച്ചത് തിയേറ്ററുകളിലെ കയ്യടി, സൂരരെ പൊട്രു ഓടിടി റിലീസിനെതിരെ സംവിധായകൻ ഹരി

നമ്മളെ ഉയരത്തിലെത്തിച്ചത് തിയേറ്ററുകളിലെ കയ്യടി, സൂരരെ പൊട്രു ഓടിടി റിലീസിനെതിരെ സംവിധായകൻ ഹരി
, ബുധന്‍, 26 ഓഗസ്റ്റ് 2020 (14:43 IST)
സൂര്യ നായകനായ സൂരരെ പൊട്രു ഓൺലൈനിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ ഹരി രംഗത്ത്. ഓൺലൈൻ റിലീസ് തീരുമാനത്തിൽ നിന്ന് സൂര്യ പിന്മാറണമെന്ന് അറിയിച്ച് ഹരി തുറന്ന കത്തെഴുതി. തിയേറ്ററുകളിലെ കയ്യടികളാണ് നമ്മളെ ഇന്നത്തെ ഉയരത്തിലേക്ക് എത്തിച്ചതെന്നും അത് മറക്കരുതെന്നുമാണ് ഹരി കത്തിൽ പറയുന്നത്.
 
പ്രിയപ്പെട്ട സൂര്യയ്‌ക്ക്,
 
താങ്കളുമായി ഒന്നിച്ചു പ്രവർത്തിച്ചതിന്റെ സ്വാതന്ത്രത്തിൽ ചില കാര്യങ്ങൾ പറയട്ടെ. ഒരു ആരാധകനാായി താങ്കളുടെ സിനിമകൾ കാണുന്നതാണ് എനിക്ക് സന്തോഷം. ഒടിടിയിൽ കാണുന്നതിലല്ല. നമ്മള്‍ ഒന്നിച്ച് ചെയ്‍ത സിനിമകള്‍ക്ക് തിയറ്ററില്‍ ആരാധകരില്‍ നിന്ന് കിട്ടിയ കയ്യടികളാലാണ് നമ്മള്‍ ഇത്രയും ഉയരത്തിലെത്തിയതെന്ന് മറക്കരുത്. സിനിമ എന്ന തൊഴില്‍ നമുക്ക് ദൈവമാണ്. ദൈവം എല്ലായിടത്തും ഉണ്ടായിരിക്കാം. പക്ഷേ തിയറ്റര്‍ എന്ന ക്ഷേത്രത്തിൽ ഇരിക്കുമ്പോഴാണ് അതിന് മതിപ്പ്. നിര്‍മാതാക്കളുടെ ബുദ്ധിമുട്ടുകള്‍ നഷ്‍ടങ്ങള്‍ എന്നിവ മനസ്സിലാക്കിയവനാണ് ഞാൻ എന്നിരുന്നാലും താങ്ക‌ളുടെ തീരുമാനം പുനപരിശോധിക്കുകയാണെങ്കിൽ സിനിമ ഉള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്‍തിയും നിലനില്‍ക്കും എന്നും ഹരി കത്തില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ തന്ത്രം മലയാളത്തില്‍ ഫലിച്ചില്ല, തെലുങ്കില്‍ മെഗാഹിറ്റ് !