Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംവിധായകൻ ലിജു കൃഷ്‌ണ കുറ്റം സമ്മതിച്ചു, അംഗത്വം റദ്ദ് ചെയ്‌തെന്ന് ഫെഫ്‌ക

സംവിധായകൻ ലിജു കൃഷ്‌ണ കുറ്റം സമ്മതിച്ചു, അംഗത്വം റദ്ദ് ചെയ്‌തെന്ന് ഫെഫ്‌ക
, ചൊവ്വ, 8 മാര്‍ച്ച് 2022 (12:54 IST)
ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്‌ണ കുറ്റം സമ്മതിച്ചതായി പോലീസ്. പരാതിക്കാരിയായ യുവതിയുമൊത്ത് താമസിച്ചിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇ‌യാൾ സമ്മതിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
 
ലിജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇൻഫോപാർക്ക് സ്റ്റേഷനിലാണ് പരാതി നൽകിയതെങ്കിലും തൃക്കാക്കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഫ്ലാറ്റ് എന്നതിനാൽ അന്വേഷണ ചുമതല തൃക്കാക്കര പോലീസിന് കൈമാറും. 
 
അതേസമയം സംഭവത്തിൽ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് ഫെഫ്‌ക ഡയറക്ടേഴ്‌സ് യൂണിയൻ വ്യക്തമാക്കി. പടവെട്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്‌ണ എടുത്ത താത്‌കാലിക അംഗത്വം റദ്ദ് ചെയ്‌തതായി ഫെഫ്‌ക അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാല് കോടി ആളുകള്‍, വിജയുടെ 'അറബി കൂത്ത്' യൂട്യൂബില്‍ തരംഗമാകുന്നു