Webdunia - Bharat's app for daily news and videos

Install App

അഞ്ച് വർഷമായില്ലെ, കുട്ടി മറന്നുകാണും, പ്രിയാ വാര്യർക്കെതിരെ ഒമർലുലു

Webdunia
ബുധന്‍, 7 ജൂണ്‍ 2023 (21:18 IST)
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയെങ്ങും തരംഗമായി മാറിയ നായികയാണ് പ്രിയാ വാര്യര്‍. സിനിമയിലെ ഒരു ഗാനരംഗത്തിലെ സൈറ്റ് അടിയാണ് താരത്തെ പ്രശസ്തയാക്കിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായ താരം അടുത്തിടെ പേര്‍ളി മാണി ടോക്ക് ഷോയില്‍ വെച്ച് ഈ ഗാനരംഗത്തെ പറ്റിയും സിനിമയെയും പറ്റി മനസ്സ് തുറന്നിരുന്നു. ആ ഗാനരംഗത്തിലെ സൈറ്റ് അടി സ്വന്തം കയ്യില്‍ നിന്നും ഇട്ടതാണെന്ന് പ്രിയാ വാര്യര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു.
 
അഞ്ച് വര്‍ഷമായില്ലെ കുട്ടി മറന്നതാകുമെന്ന് ഒമര്‍ ലുലു സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ വെച്ച് ആ ഗാനരംഗത്തിലെ രംഗം സംവിധായകന്റെ നിര്‍ദേശപ്രകാരം ചെയ്തതാണെന്ന് പ്രിയാ വാര്യര്‍ പറയുന്ന ഒരു പഴയ അഭിമുഖവും ഇതിനൊപ്പം സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം ആയില്ലെ പാവം കുട്ടി മറന്നതാകും, വല്ല്യചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാ എന്ന ക്യാപ്ഷനും ഒമര്‍ വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments