Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വല്ല്യചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ', പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു

Priya Varrier Omar lullu  Priya warrier Priya warrior attaar love viral video Priya  viral video

കെ ആര്‍ അനൂപ്

, ബുധന്‍, 7 ജൂണ്‍ 2023 (12:11 IST)
നടി പ്രിയ വാര്യര്‍ക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു. അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനരംഗം വീണ്ടും ചര്‍ച്ചയാവുകയാണ്. സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ വാര്യര്‍ എന്ന നടി പ്രശസ്തിയായത്. 
ഇക്കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന ചോദ്യം ചോദിച്ചപ്പോള്‍ പ്രിയ നല്‍കിയ മറുപടിയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
അഞ്ചുവര്‍ഷം ആയെന്നും താനിത് സംവിധായകനെ നിര്‍ദ്ദേശപ്രകാരം ചെയ്തതല്ലെന്നും സ്വന്തമായി ചെയ്ത് ആണെന്നും പ്രിയ പറഞ്ഞു. ഇതിനെതിരെയാണ് സംവിധായകന്‍ രംഗത്ത് എത്തിയത്.
അഞ്ചുവര്‍ഷം മുമ്പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന രംഗം സംവിധായകന്‍ പങ്കുവച്ചു.'അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും വല്ല്യചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ' എന്നാണ് ഒമ്മറിന്റെ ക്യാപ്ഷന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ടോളം വെള്ളത്തില്‍ ചിത്രീകരിച്ച ചുംബനരംഗം, വര്‍ഷങ്ങള്‍ക്കിപ്പുറം 'മീര' സിനിമയിലെ ആ സീനിനെ കുറിച്ച് നടി ഐശ്വര്യ പറയുന്നു