Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിയുടെ വിയോഗം: സിനിമാ പ്രേമികള്‍ക്ക് നഷ്ടമായത് രണ്ടു സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

സച്ചിയുടെ വിയോഗം: സിനിമാ പ്രേമികള്‍ക്ക് നഷ്ടമായത് രണ്ടു സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍

ശ്രീനു എസ്

, വെള്ളി, 19 ജൂണ്‍ 2020 (14:43 IST)
സച്ചിയുടെ വിയോഗത്തിലൂടെ സിനിമാ പ്രേമികള്‍ക്ക് നഷ്ടമായത് രണ്ടു സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ കൂടിയാണ്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരുന്ന പൃഥ്വീരാജ് നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു സംവിധാനയകന്‍ സച്ചി. പൃഥ്വീരാജിനെ വച്ചായിരുന്നു സച്ചി മിക്ക സിനിമകളും ചെയ്തിട്ടുള്ളത്. മലയാളത്തില്‍ കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന നായക കഥാപാത്രങ്ങളെ ഉടച്ചുവാര്‍ക്കുന്ന സവിശേഷതയുള്ള കഥാപാത്രങ്ങളായിരുന്നു സച്ചിയുടേത്.
 
കഥാകൃത്തും നോവലിസ്റ്റുമായ ജി ആര്‍ ഇന്ദുഗോപന്റെ വിലായത് ബുദ്ധ എന്ന കഥയായിരുന്നു ലോക്ക് ഡൗണ്‍ കാലത്ത് സച്ചി ചെയ്യാനിരുന്ന ചിത്രം. എട്ടുവര്‍ഷം ഹൈക്കോടതി അഭിഭാഷകനായിരുന്ന സച്ചിയുടെ സിനിമയിലെല്ലാം പൊലീസ് സ്റ്റേഷനും കോടതിയുമൊക്കെ ഇടക്കിടെ കടന്നുവരാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിന്‍റെ ചര്‍ച്ചകള്‍ക്കിടെ സൌഹൃദമായി, സച്ചിയുടെ മരണത്തില്‍ ആകെ തകര്‍ന്ന് ജോണ്‍ ഏബ്രഹാം