Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ എല്ലാ വാപ്പമാര്‍ക്കും... സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ

കെ ആര്‍ അനൂപ്
വെള്ളി, 7 ഏപ്രില്‍ 2023 (08:02 IST)
വിജയ് ബാബു നിര്‍മ്മിക്കുന്ന 'പ്രൊഡക്ഷന്‍ നമ്പര്‍-20'ന് കഴിഞ്ഞ ദിവസമായിരുന്നു തുടക്കമായത്.സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അതിമനോഹരമായ പ്രണയകഥയാണ് സിനിമ പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ തന്റെ ഒപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ എത്തി.
 
'ഇത് എന്റെ വാപ്പയ്ക്ക് .. .. അലഞ്ഞപ്പോ തണലായിനിന്നതിനും .. തളര്‍ന്നപ്പോള്‍ താങ്ങായി നിന്നതിനും പിഴച്ചപ്പോള്‍ തിരുത്തിയതിനും .. ഉള്ളിന്റെ ഉള്ളില്‍ എന്നും കരുത്തുതന്നതിനും .. ഒരു നോട്ടം കൊണ്ടും , ഒരു ചിരികൊണ്ടും എന്റെ ലോകത്തെ മാറ്റി മറിച്ചതിനും ..ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്ന വാപ്പയ്ക്കും... ലോകത്തിലെ എല്ലാ വാപ്പമാര്‍ക്കും ഖല്‍ബിന്റെ ആഴങ്ങളില്‍ നിന്ന് മനുഷ്യബന്ധങ്ങളുടെ , പ്രണയത്തിന്റെ , സൗഹൃദത്തിന്റെ ഒരു ചെറിയ കഥ..QALB 
കൂടെ നിന്ന സുഹൈല്‍ ഭായിക്ക് , നിധിന്‍ ഭായിക് , ലിജോ ഭായിക്ക് , ഷീബയ്ക് എന്റ ഉമ്മക്കും ,ഷമീര്‍ ഭായിക്ക് 
 ,പ്രകാശിന് , മുന്ന ഭായിക്ക് ,ശ്രെയകു , ആസിഫിന് ,സാന്ദ്രക് കൂടെ നിന്ന എല്ലാ കൂട്ടുകാര്‍ക്കും 
വിശ്വസിച്ച വിജയ് ഭായിക്ക് , വിനയ് ഭായിക്ക് ,ഷിബു ചേട്ടന് , നജീകാകു ,ആറൂസിന് നന്ദി 
പ്രാര്‍ത്ഥന വേണം'- സാജിദ് യാഹിയ കുറിച്ചു.
 
രഞ്ജിത്ത് സജീവ്, നെഹാ നസ്രീന്‍ എന്നീ പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലെന തുടങ്ങിയ പരിചയ സമ്പന്നരായ അഭിനേതാക്കള്‍ക്ക് പുറമേ 25 ഓളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
 
ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന പല്ലൊട്ടി 90's കിഡ്സ് എന്ന ചിത്രത്തിലാണ് സാജിദ് യാഹിയ ഒടുവില്‍ പ്രവര്‍ത്തിച്ചത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments