Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സി താങ്കള്‍ തന്നെയാണ് കാല്‍പ്പന്ത് കളിയിലെ മിശിഹ:സാജിദ് യാഹിയ

മെസ്സി താങ്കള്‍ തന്നെയാണ് കാല്‍പ്പന്ത് കളിയിലെ മിശിഹ:സാജിദ് യാഹിയ

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (12:59 IST)
നടനും സംവിധായകനുമായ സാജിദ് യാഹിയ അര്‍ജന്റീനയുടെ കടുത്ത ആരാധകന്‍ കൂടിയാണ്. ഖത്തറിലെ ലുസൈന്‍ സ്റ്റേഡിയത്തില്‍ ഷൂട്ടൗട്ടില്‍ 4-2 ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന മൂന്നാം തവണയും കപ്പുയര്‍ത്തിയ നിമിഷം ഏതൊരു ആരാധകനെയും പോലെ സാജിദും മറക്കാന്‍ ആഗ്രഹിക്കില്ല. മെസ്സിയെക്കുറിച്ച് സംവിധായകന്റെ കുറിപ്പ്.
 
'മെസ്സി താങ്കള്‍ തന്നെയാണ് കാല്‍പ്പന്ത്കളിയിലെ മിശിഹ.. ! അത് ചരിത്രം മായാത്ത തൂലികകള്‍ കൊണ്ട് ഭൂമിയുടെ ഭ്രമണപദത്തില്‍ എഴുതി വയ്ക്കുകതന്നെ ചെയ്യും... ! നീങ്ങളി ലോകത്തിന്റെ ഒരുമയുടെ, സ്‌നേഹത്തിന്റെ നിസ്വാര്‍ത്ഥമായ ആലിംഗനങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധങ്ങളാണ് ജയിക്കുന്നത്.. ! ലോകോത്തര രാഷ്ട്രിയങ്ങള്‍ക്കപ്പുറമാണ് ഭൂമി പോലെ ഒരു ഉരുണ്ട പന്തില്‍ നിന്നും അര്‍ജന്റീന സൃഷ്ടിക്കുന്നതും.. ! ലോകത്തിലെ വിവിധ സംസ്‌ക്കാരങ്ങളും.. ഭൂഖണ്ടങ്ങളും, വന്‍കരകളും .. സമതലങ്ങളും നിങ്ങള്‍ കാല്‍പ്പന്തുകളിയിലെ കവിതകൊണ്ട് ലയിപ്പിക്കുന്നു.. ഈ അപരിമേയമായ ഊര്‍ജ്ജത്തില്‍ നിന്നും ഉയിര്‍ക്കൊണ്ടാണ് നമ്മള്‍ പറയണ്ടത് യുദ്ധങ്ങളൊക്കെ കോപ്പാണെന്ന്. ഒരേ ഭൂമി...ഒരേ മനുഷ്യര്‍.. ഒരേ ആകാശം...! മനുഷ്യത്വത്തിന്റെ ഏക ലോകം..'-സാജിദ് യാഹിയ കുറിച്ചു.
 
2016ല്‍ 'ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം' എന്ന ചിത്രമാണ് സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്തത്. ജയസൂര്യയായിരുന്നു നായകന്‍. 2018ല്‍ മോഹന്‍ലാല്‍ എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അര്‍ജന്റീനയുടെ തോല്‍വി ആദ്യ മുതലേ പ്രവചിച്ചവരോട്'; നടന്‍ അശ്വിന്റെ കുറിപ്പ്