പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു,സംവിധായകന്‍ ശങ്കറിന്റെ മരുമകനെതിരെ കേസ്

കെ ആര്‍ അനൂപ്
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (14:14 IST)
സംവിധായകന്‍ എസ്. ശങ്കറിന്റെ മരുമകനെതിരെ പോക്‌സൊ നിയമപ്രകാരം കേസെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍.പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് വിവരം.ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ദാമോദരനും ക്ലബ് സെക്രട്ടറിയായ അച്ഛന്‍ ദാമോദരനും ക്രിക്കറ്റ് പരിശീലകന്‍ താമരൈ കണ്ണനും എതിരെയാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ചിരിക്കുന്നത്. ഇവരുടെ പേരുകള്‍ മേട്ടുപ്പാളയം പൊലീസിന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്നു.
 
 ക്രിക്കറ്റ് പരിശീലന പോയതായിരുന്നു പെണ്‍കുട്ടി. ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
 
പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പുതുച്ചേരി ശിശുക്ഷേമ സമിതി (പി.സി.ഡബ്ല്യു.സി.) കോച്ചുമാരായ താമരൈക്കണ്ണന്‍, ജയകുമാര്‍, സെയ്‌ചെം മധുര പാന്തേഴ്‌സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് ദാമോദരന്‍, മകന്‍ രോഹിത്, സെക്രട്ടറി വെങ്കട്ട് എന്നിവര്‍ക്കെതിരെ മേട്ടുപ്പാലം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
പ്രതികളെ പോലീസിനെ പിടികൂടാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
പ്രതികള്‍ പെണ്‍കുട്ടിയെ പരാതി നല്‍കാതിരിക്കാനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടി ശിശുക്ഷേമ സമിതിക്ക് കത്ത് എഴുതിയത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments