Webdunia - Bharat's app for daily news and videos

Install App

സൂര്യാങ്കുരം യാത്രയായിട്ട് 12 വര്‍ഷങ്ങള്‍,ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകളില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍

കെ ആര്‍ അനൂപ്
വ്യാഴം, 10 ഫെബ്രുവരി 2022 (10:28 IST)
എത്ര കേട്ടാലും മതിയാകില്ല ആ പാട്ടുകള്‍. ഗിരീഷ് പുത്തഞ്ചേരിയുടെ യാത്രയായിട്ട് ഇന്നേക്ക് 12 വര്‍ഷങ്ങള്‍. 2010 ഫെബ്രുവരി 10-ന് 48-ാം വയസ്സില്‍ അദ്ദേഹം നമ്മളെയെല്ലാം വിട്ടുപോകുമ്പോള്‍ നഷ്ടം മലയാളസിനിമയ്ക്ക്.ദിവസത്തില്‍ ഒരു തവണയെങ്കിലും ഒരു പുത്തഞ്ചേരിപ്പാട്ട് കേല്‍ക്കാതെയോ മൂളാതെയോ കടന്നുപോവുന്ന മലയാളികള്‍ ഉണ്ടാവില്ലെന്നാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ പറയുന്നത്.
വി. എ. ശ്രീകുമാറിന്റെ വാക്കുകള്‍: കാലമെത്ര കഴിഞ്ഞാലും 'പിന്നെയും പിന്നെയും പടികടന്നെത്തുന്ന' ഓര്‍മയാണ് പുത്തഞ്ചേരി. ദിവസത്തില്‍ ഒരു തവണയെങ്കിലും ഒരു പുത്തഞ്ചേരിപ്പാട്ട് കേല്‍ക്കാതെയോ മൂളാതെയോ കടന്നുപോവുന്ന മലയാളികള്‍ ഉണ്ടാവില്ല. നാമുള്ള കാലത്തോളം അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. 'സൂര്യാങ്കുരം യാത്രയായി'ട്ട് 12 വര്‍ഷങ്ങള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം
സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം),പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് - 1997),ആരോ വിരല്‍മീട്ടി... (പ്രണയവര്‍ണ്ണങ്ങള്‍ - 1998),കണ്ണുംനട്ട് കാത്തിരുന്നിട്ടും...(കഥാവശേഷന്‍ (2004),
ആകാശദീപങ്ങള്‍ സാക്ഷി.. (രാവണപ്രഭു - 2001) തുടങ്ങി എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ എത്രയോ ഗാനങ്ങള്‍. 
 
1989-ല്‍ പുറത്തിറങ്ങിയ എന്‍ക്വയറി സിനിമയ്ക്ക് ഗാനങ്ങളെഴുതി കൊണ്ടാണ് ചലച്ചിത്രലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.
 
 മസ്തിഷ്‌കരക്തസ്രാവത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ച് ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments