Select Your Language

Notifications

webdunia
webdunia
webdunia
webdunia

നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാം:വി. എ. ശ്രീകുമാര്‍

നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാം:വി. എ. ശ്രീകുമാര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 ജനുവരി 2022 (15:56 IST)
നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാം എന്ന് സംവിധായകന്‍ വി. എ. ശ്രീകുമാര്‍ മേനോന്‍.വഴങ്ങിയില്ലെങ്കില്‍ ഭീഷണി എന്നത് കുറേക്കാലമായി നികേഷ് നേരിടുന്നതാണ്.നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നല്‍ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
ശ്രീകുമാറിന്റെ വാക്കുകള്‍
 
ഇന്ത്യാവിഷനിലൂടെ എം.വി നികേഷ് കുമാര്‍ തുടക്കമിട്ട സധൈര്യ മാധ്യമ പ്രവര്‍ത്തനം കേരളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ സര്‍വകലാശാലയാണ്. നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാം. വഴങ്ങിയില്ലെങ്കില്‍ ഭീഷണി എന്നത് കുറേക്കാലമായി നികേഷ് നേരിടുന്നതാണ്. നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നല്‍ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണ്.
 
അനീതിക്കെതിരെ നികേഷ് നടത്തുന്ന മാധ്യമ പ്രവര്‍ത്തനത്തിന് പിന്തുണ. നികേഷ് ഏതു ചാനലില്‍ എന്നല്ല, മലയാളി നികേഷിനൊപ്പമാണ്. ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ നികേഷ് സത്യത്തിനായി നിലപാടെടുത്ത ഓരോ സംഭവങ്ങളും സൃഷ്ടിച്ച കോളിളക്കം നമുക്കു മുന്നിലുണ്ട്. നീതിയാണ് നടപ്പാകേണ്ടത്, അതിന് നികേഷിന്റെ ശബ്ദം കൂടുതല്‍ ഉയരണം.
 
നീതിക്കായി നിലപാടെടുക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം. ജനകീയ വിചാരണകള്‍ ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ്. മാധ്യമ സംവാദങ്ങള്‍ കണ്ണാടിയാണ്. പ്രതിബിംബം കണ്ട് കണ്ണാടി തല്ലിപ്പെട്ടിക്കുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
 
#നികേഷിനൊപ്പം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിദ്വീപില്‍ ഒഴിവുകാലം ആഘോഷമാക്കി മാളവിക മോഹനന്‍, ചിത്രങ്ങള്‍