Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സ്ത്രീധന സമ്പ്രദായം ഒടുങ്ങണം',യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

young doctor Shahna Suresh Gopi Dowry system

കെ ആര്‍ അനൂപ്

, വ്യാഴം, 7 ഡിസം‌ബര്‍ 2023 (14:47 IST)
യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെ ആണ് ധനമെന്നും നടന്‍ പറഞ്ഞു.
 
'ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS',- സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ എഴുതി. 
 
 സ്ത്രീധനം മൂലം ഉണ്ടായ തര്‍ക്കം വിവാഹം മുടക്കുമെന്ന വിഷമത്തിലായിരുന്നു ഷഹ്ന ആത്മഹത്യ ചെയ്തത്.കേസില്‍ സുഹൃത്തും പിജി വിദ്യാര്‍ത്ഥിയുമായ ഡോ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ രംഗം എടുക്കുമ്പോൾ ഞാൻ ഒ കെ അല്ലെയെന്ന് ഓരോ അഞ്ച് മിനിറ്റിലും രൺബീർ ചോദിച്ചിരുന്നു: തൃപ്തി ദിമ്രി