Webdunia - Bharat's app for daily news and videos

Install App

Lucky Bhaskar: കേരളത്തിലും ദുല്‍ഖറിന്റെ ലക്ക് തെളിഞ്ഞു, റിലീസ് ദിനം തന്നെ ലക്കി ഭാസ്‌കറിന്റെ സ്‌ക്രീന്‍ കൗണ്ട് കൂട്ടി

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (09:23 IST)
Lucky Baskhar Teaser
മലയാളികളുടെ പ്രിയ താരമാണെങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സജീവമായതോടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാളം സിനിമകള്‍ ചെയ്യുന്നത് ചുരുക്കമാണ്. മലയാള സിനിമകള്‍ കുറയ്ക്കുന്നത് താരത്തിന്റെ കരിയറിനെ ബാധിക്കുമെന്ന് വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും ദുല്‍ഖറിന്റെ അന്യഭാഷ സിനിമകള്‍ക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഇപ്പോഴിതാ സീതാരാമത്തിന് ശേഷം തെലുങ്കില്‍ മറ്റൊരു ഹിറ്റ് കുറിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍,
 
 ഇന്നലെ റിലീസ് ചെയ്ത ലക്കി ഭാസ്‌കര്‍ എന്ന തെലുങ്ക് സിനിമയാണ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നത്. കേരളത്തിലും റിലീസ് ദിനത്തില്‍ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. പ്രീമിയര്‍ ഷോയിലും സോഷ്യല്‍ മീഡിയയിലും മികച്ച അഭിപ്രായം നേടിയതോടെ ആദ്യദിനത്തില്‍ കേരളത്തില്‍ സിനിമയുടെ സ്‌ക്രീന്‍ കൗണ്ട് ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ 175 സ്‌ക്രീനുകളിലായിരുനു സിനിമ റിലീസ് ചെയ്തിരുന്നത്. ഇത് 207 ആയി ഉയര്‍ത്തി. ആദ്യദിനത്തില്‍ തന്നെ സിനിമയ്ക്ക് ഇത്തരത്തില്‍ സ്‌ക്രീന്‍ കൗണ്ട് ഉയര്‍ത്തുന്നത് അപൂര്‍വമാണ്. ഇതോടെ തെലുങ്കിന് പുറമെ മലയാളത്തിലും സിനിമ ഹിറ്റടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
 വെങ്കി ആറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ ഭാസ്‌കര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. മീനാക്ഷി ചൗധരിയാണ് സിനിമയിലെ നായിക. 1980-1990 കാലഘട്ടത്തിലെ മുംബൈ പശ്ചാത്തലമാക്കിയുള്ള പീരിയഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ റോളിലാണ് ദുല്‍ഖര്‍ എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

അടുത്ത ലേഖനം
Show comments