Publish Date: Mon, 21 Sep 2020 (11:01 IST)
Updated Date: Mon, 21 Sep 2020 (11:04 IST)
ലോക്ക് ഡൗണിന് ശേഷം പുതിയ മോഹൻലാൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ദൃശ്യം 2ൻറെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. അതേസമയം മോഹൻലാൽ സെപ്റ്റംബർ 26ന് മാത്രമേ ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരുകയുള്ളൂ എന്നാണ് വിവരം. പത്ത് ദിവസം കൊച്ചിയിലെ ഒരു വീടിനുള്ളിലാണ് ഷൂട്ട് നടക്കുക. അതിനുശേഷം രണ്ടാഴ്ചത്തെ ഷൂട്ടിങ്ങിനായി തൊടുപുഴയിലേക്ക് സംഘം തിരിക്കും.
ദൃശ്യം 2ൻറെ ടീമംഗങ്ങൾ നാല് ദിവസം മുമ്പ് കോവിഡ് ടെസ്റ്റുകൾ നടത്തിയെന്നാണ് വിവരം. മോഹൻലാലിനൊപ്പം അൻസിബ ഹസൻ, എസ്‌തേർ അനിൽ, മീന എന്നിവർ ഈ ചിത്രത്തിലും ഉണ്ടാവും.
മാത്രമല്ല, ദൃശ്യം എന്ന സിനിമയുടെ അവസാന ഭാഗം കൂടിയാണ് ഇതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.