Publish Date: Tue, 22 Nov 2022 (14:42 IST)
Updated Date: Tue, 22 Nov 2022 (14:43 IST)
ദൃശ്യം 2 ഹിന്ദി പതിപ്പ് കാണാം തിയേറ്ററുകളില്‍ ആളുകള്‍ നിറയുന്നു. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
തിങ്കളാഴ്ചത്തെ കളക്ഷന്‍ വിവരമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ചിത്രം 11. 87 കോടി രൂപ സ്വന്തമാക്കി. നിലവില്‍ 76.01 കോടി രൂപയാണ് ഇതുവരെ ദൃശ്യം രണ്ട് ഹിന്ദി പതിപ്പ് നേടിയത്. ഇക്കാര്യം നിര്‍മാതാക്കള്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. നാലുദിവസം മുമ്പാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്.
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷിക്കപ്പെടുന്ന ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
കെ ആര്‍ അനൂപ്
Publish Date: Tue, 22 Nov 2022 (14:42 IST)
Updated Date: Tue, 22 Nov 2022 (14:43 IST)