Webdunia - Bharat's app for daily news and videos

Install App

രണ്ടാമത്തെ ആഴ്ച 58.82 കോടി,ദൃശ്യം 2 വിജയക്കുതിപ്പ് തുടരുകയാണ്

കെ ആര്‍ അനൂപ്
വെള്ളി, 2 ഡിസം‌ബര്‍ 2022 (17:23 IST)
ദൃശ്യം 2 ഹിന്ദി റീമേക്ക് വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാമത്തെ വ്യാഴാഴ്ച ചിത്രം നേടിയത് 4.31 കോടി രൂപയാണ്.163.47 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത്. 14 ദിവസത്തെ കണക്ഷനാണ്. രണ്ടാമത്തെ ആഴ്ച മാത്രം 58.82 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
 
ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.17.32 കോടി രൂപയാണ് പ്രദര്‍ശനത്തിനെത്തി രണ്ടാമത്തെ ഞായറാഴ്ച ദൃശ്യം 2ന് ലഭിച്ചത്.
 
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
 
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയുടെ കണ്ണുവെട്ടിച്ച് ഓടാന്‍ ശ്രമിച്ചു; പേരക്കുട്ടിയെ തടയാന്‍ മഹേശ്വരിയുടെ ശ്രമം ഒന്നര വയസുകാരന്റെ മരണത്തില്‍ കലാശിച്ചു

ഓപ്പറേഷന്‍ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ബീഹാർ തിരെഞ്ഞെടുപ്പിന് മുൻപായി മഹിളാ റോസ്ഗാർ യോജനയുമായി ബിജെപി, 75 ലക്ഷം സ്ത്രീകൾക്ക് അക്കൗണ്ടിൽ ലഭിക്കുക 10,000 രൂപ വീതം

ഷഹബാസ് ഷെരീഫും അസിം മുനീറും മികച്ച നേതാക്കൾ, പാകിസ്ഥാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി യുഎസ്

ഇന്ത്യയ്ക്ക് വേറെ വഴിയില്ല, റഷ്യയിൽ നിന്ന് കിട്ടിയില്ലെങ്കിൽ ഇറാനിൽ നിന്ന് വാങ്ങും: പീയുഷ് ഗോയൽ

അടുത്ത ലേഖനം
Show comments