Select Your Language

Notifications

webdunia
webdunia
webdunia
webdunia

112.53 കോടി കടന്ന് ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്

112.53 കോടി കടന്ന് ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, ശനി, 26 നവം‌ബര്‍ 2022 (14:27 IST)
ദൃശ്യം 2 ഹിന്ദി റീമേക്ക് ഏഴു ദിവസംകൊണ്ട് 100 കോടി കളക്ഷന്‍ പിന്നിട്ടു.സിനിമയുടെ എട്ടാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
ഏഴാമത്തെ ദിവസം മാത്രം 7.87 കോടി രൂപ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാനായി. ഇതുവരെ 112.53 കോടി രൂപയാണ് ദൃശ്യം 2 സ്വന്തമാക്കിയത്. 
 നിര്‍മാതാക്കള്‍ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
 
ഏഴാം ദിവസമായ വ്യാഴാഴ്ച 8.62 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
ആറാം ദിവസമായ ബുധനാഴ്ച 9.55 കോടി രൂപയാണ് നേടിയത്.അഞ്ചാം ദിവസമായ ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം 10.48 കോടി രൂപയാണ് സ്വന്തമാക്കിയത്.തിങ്കളാഴ്ച ചിത്രം 11. 87 കോടി രൂപ നേടിയിരുന്നു.
 
15.38 കോടി രൂപയാണ് ആദ്യദിനത്തെ കളക്ഷന്‍ എന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.
 
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ മുന്നില്‍ നില്‍ക്കുമ്പോള്‍ ഉമ്മ വയ്ക്കുന്ന സീനില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് കാവ്യ വാശി പിടിച്ചു; ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ