Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീരിയലുകളുടെ സമയത്തും ഒന്നാമതെത്തി മോഹന്‍ലാലിന്റെ ദൃശ്യം 2, ഇത് പുതിയ നേട്ടം !

സീരിയലുകളുടെ സമയത്തും ഒന്നാമതെത്തി മോഹന്‍ലാലിന്റെ ദൃശ്യം 2, ഇത് പുതിയ നേട്ടം !

കെ ആര്‍ അനൂപ്

, തിങ്കള്‍, 31 മെയ് 2021 (17:44 IST)
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് ദൃശ്യം 2. സീരിയലുകളെ പോലും പിന്നിലാക്കി ടിആര്‍പി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി ജിത്തു ജോസഫ് ചിത്രം. മെയ് 21നാണ് ഏഷ്യാനെറ്റില്‍ ദൃശ്യം 2 സംപ്രേക്ഷണം ചെയ്തത്. സിനിമയ്ക്ക് തൊട്ടുപിന്നിലായി പാടാത്ത പൈങ്കിളി സീരിയല്‍ സ്ഥാനം പിടിച്ചു.
 
നിലവിലെ സാഹചര്യത്തില്‍ സിനിമ സീരിയല്‍ ഷൂട്ടിംഗുകള്‍ എല്ലാം നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രൈം ടൈമില്‍ സിനിമകള്‍ സംപ്രേക്ഷണം ചെയ്തും സമയക്രമങ്ങളില്‍ മാറ്റം വരുത്തിയുമാണ് ചാനലുകള്‍ ഈ പ്രതിസന്ധി കാലത്ത് മുന്നോട്ട് പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജൂണ്‍ ആയാലും ജാഗ്രത കൈവിടരുത്', കളക്ടറുടെ പോസ്റ്റര്‍ ഏറ്റെടുത്ത് രജീഷ വിജയന്‍