Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് വർഷങ്ങൾക്ക് ശേഷം ദൃശ്യം 2, ഇത്തവണ ബിഗ് സ്ക്രീനിൽ, വിഷു റിലീസായെത്തും

റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടി സിനിമയെ സ്വീകരിച്ചിരുന്നു.

Drishyam 2
മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 തിയേറ്ററുകളിലേക്ക്. മോഹന്‍ലാലാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 2013ല്‍ റിലീസ് ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളിലൊന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം 2021ലാണ് റിലീസ് ചെയ്തത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഒടിടിയിലായിരുന്നു സിനിമയുടെ റിലീസ്.
 
റിലീസ് ചെയ്തത് ഒടിടിയിലാണെങ്കിലും ആരാധകര്‍ ഇരുകയ്യും നീട്ടി സിനിമയെ സ്വീകരിച്ചിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ സിനിമ 100 കോടി കളക്ഷന്‍ നേടുമായിരുന്നുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ദൃശ്യം 2 ഏപ്രില്‍ 21ന് തിയേറ്ററുകളിലെത്തുന്ന സാഹചര്യത്തിലാണ് ദൃശ്യം 2 തിയേറ്ററുകളിലെത്തുന്നത്. ഏപ്രില്‍ 10നാണ് സിനിമ റിലീസ് ചെയ്യുക.
 
മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍,സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി,അഞ്ജലി നായര്‍, സായി കുമാര്‍, ശാന്തി മായാദേവി,ദിനേശ് പ്രഭാകര്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' ഒടിടിയിലേക്ക്