Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 റിലീസ് എന്ന് ? ട്രെയിലര്‍ ഈ മാസം 8ന്

ജോര്‍ജി സാം
വെള്ളി, 5 ഫെബ്രുവരി 2021 (23:29 IST)
ദൃശ്യം 2 ട്രെയിലര്‍ ഫെബ്രുവരി 8 ന് പുറത്തിറങ്ങുമെന്ന് മോഹൻലാൽ അറിയിച്ചു. പോസ്റ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം സംവിധായകൻ ജീത്തു ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഫെബ്രുവരി 15 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും നിർമ്മാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിലർ റിലീസിനൊപ്പം ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു.
 
2013ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററായ ദൃശ്യത്തിന്‍റെ തുടർച്ചയാണ് ‘ദൃശ്യം 2’. കഥ വീണ്ടും ജോർജ്ജ്കുട്ടിയേയും കുടുംബത്തേയും ചുറ്റിപ്പറ്റിയാണ്. ജീത്തു ജോസഫിന്റെ അഭിപ്രായത്തിൽ, ഈ രണ്ടാം ഭാഗം കൂടുതൽ തീവ്രവും വൈകാരികയാര്‍ന്നതുമായ ഡ്രാമയായിരിക്കും.
 
മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, സിദ്ദിഖ്, ആശ ശരത്, അനീഷ് മേനോൻ, എസ്‌തർ അനിൽ എന്നിവർ ആദ്യ ഭാഗത്തിൽ നിന്നുതന്നെയുള്ള തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. മുരളി ഗോപി, ഗണേഷ് കുമാർ, സായ് കുമാർ, അഞ്ജലി നായർ എന്നിവരാണ് പുതിയ അഭിനേതാക്കൾ.
 
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ചക്രവാതചുഴി, ചുഴലിക്കാറ്റ് സാധ്യത; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍

ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

കപ്പലില്‍ തീ പിടിച്ചിട്ട് 20 മണിക്കൂര്‍ കഴിഞ്ഞിട്ടും നിയന്ത്രിക്കാന്‍ കഴിയുന്നില്ല; ഉള്ളത് 2000ടണ്‍ എണ്ണ

അടുത്ത ലേഖനം
Show comments