Publish Date: Thu, 04 Feb 2021 (16:31 IST)
Updated Date: Thu, 04 Feb 2021 (16:33 IST)
മോഹൻലാൽ-ജിത്തു ജോസഫ് ടീമിൻറെ ദൃശ്യം 2 പ്രേക്ഷകർക്ക് അരികിലേക്ക്. ഷൂട്ടിംഗ് തുടങ്ങി വളരെ വേഗം തന്നെ ചിത്രീകരണം പൂർത്തിയാക്കിയ ടീമിന് അതിനേക്കാൾ വേഗത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കാനായി. ഇനി വരും ദിവസങ്ങളിൽ ഒന്നിൽ വമ്പൻ പ്രഖ്യാപനമുണ്ടാകും. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
56 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ 46 ദിവസം കൊണ്ടുതന്നെ തീർക്കാൻ ജിത്തു ജോസഫിനും സംഘത്തിനും ആയി. പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് ദൃശ്യം 2 റിലീസിന് ഒരുങ്ങുന്നതായി അറിയിച്ചത്.
ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2ന്റെ റിലീസ്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രം കൂടിയായിരിക്കും രണ്ടാം ഭാഗം. ദൃശ്യം ആദ്യഭാഗത്തിലെ തുടർച്ചയല്ല ഇതെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഭാഗത്ത് നിന്ന് വ്യത്യസ്തമായി 2 കുടുംബങ്ങൾക്കിടയിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ ഇത്തവണ പറയുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ, ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, അഞ്ജലി നായർ, ആദം അയൂബ്, അജിത്ത് കൂത്താട്ടുകുളം എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.