Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം 3 എത്തുന്നത് മോഹൻലാലിന്റെ ജന്മദിനത്തിൽ; റിലീസ് തീയതി മാറ്റി

മോഹൻലാൽ തന്നെയാണ് സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്

Drishyam 3, Drishyam, Drishyam 3 release, mohanlal, meena, jeethu joseph, ദൃശ്യം 3, ദൃശ്യം, ദൃശ്യം 3 റിലീസ്, മോഹൻലാൽ, മീന, ജിത്തു ജോസഫ്
Drishyam 3

പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഏപ്രിൽ രണ്ടിന് എത്തുമെന്നായിരുന്നു നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. പുതിയ പ്രഖ്യാപനം അനുസരിച്ച് മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ചിത്രം തിയറ്ററുകളില്‍ എത്തും.മോഹൻലാൽ തന്നെയാണ് സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
 
 
'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു'- സിനിമയുടെ പുതിയ പോസ്റ്റർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും.
 
ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ദൃശ്യം1 തീയറ്ററിൽ നിന്നും നേടിയത് 75 കോടിയായിരുന്നു. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.  “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും എന്നായിരുന്നു ദൃശ്യം 3യെ കുറിച്ച് മുൻപ് ജീത്തു ജോസഫ് പറഞ്ഞിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

4 ദിവസം; 87 കോടി ആഗോള ഗ്രോസ് നേടി ആട് 3