Webdunia - Bharat's app for daily news and videos

Install App

ജോര്‍ജുകുട്ടി ആവാന്‍ പാരസൈറ്റ് നടന്‍,'ദൃശ്യം' കൊറിയന്‍ ഭാഷയിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (15:02 IST)
ദൃശ്യം സിനിമ കൊറിയന്‍ ഭാഷയിലേക്ക്.കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേക്ക് ചെയ്തിരുന്നു.കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
 
പാരസൈറ്റ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സോങ് കാങ് ഹോയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയെ കൊറിയന്‍ ഭാഷയില്‍ ചെയ്യുക എന്നതാണ് ലഭിക്കുന്ന വിവരം. മലയാളത്തിലെ പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും റീ മൈക്കായി കൊറിയന്‍ ഭാഷയില്‍ എത്തുമെന്നാണ് വിവരം.
<

BIGGG NEWS… ‘DRISHYAM’ TO BE REMADE IN KOREAN LANGUAGE: PANORAMA STUDIOS - ANTHOLOGY STUDIOS MAKE OFFICIAL ANNOUNCEMENT AT CANNES… #KumarMangatPathak’s #PanoramaStudios and #AnthologyStudios announce a partnership for the remake of #Drishyam franchise in #Korea.

The official… pic.twitter.com/1kw8eRaAN6

— taran adarsh (@taran_adarsh) May 21, 2023 >
ദൃശ്യത്തിന്റെ ഒറിജിനല്‍ പതിപ്പ് മലയാളത്തില്‍ നിന്നാണെങ്കിലും ഒരു ഹിന്ദി സിനിമയുടെ റീമേക്ക് എന്ന നിലയിലാണ് പ്രഖ്യാപനം പുറത്തുവന്നത്.
 
ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായിട്ടാണ് കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. ദൃശ്യം ഹിന്ദി പതിപ്പ് ഒരുക്കിയ പനോരമ സ്റ്റുഡിയോസും തെക്കന്‍ കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.സോങ് കാങ് ഹോ, സംവിധായകന്‍ കിം ജൂ വൂണ്‍ എന്നിവരാണ് ആന്തോളജി സ്റ്റുഡിയോസ് ഉടമകള്‍.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments