Webdunia - Bharat's app for daily news and videos

Install App

ലഹരിക്കേസ്: പ്രയാഗ മാർട്ടിന് ഒന്നും അറിയില്ലെന്ന് നടിയുടെ അമ്മ

നിഹാരിക കെ എസ്
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (17:38 IST)
Prayaga Martin
കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ പുതിയ റിപ്പോർട്ടുകൾ. ഓം പ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ ലിസ്റ്റിൽ നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഉൾപ്പെടുന്നുണ്ട്. ലഹരി വിൽപ്പന നടന്നുവെന്ന് സംശയമുള്ള ഓം പ്രകാശിന്റെ ഈ മുറിയിലെത്തിയവരെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. പ്രായഗയുടെ പേര് പുറത്തുവന്നതോടെ പ്രതികരണവുമായി നടിയുടെ അമ്മ രംഗത്ത്.
 
ആരോപണം ജിജി മാർട്ടിൻ നിഷേധിക്കുന്നു. പ്ര​യാ​ഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂവെന്നും അവൾക്ക് ഇതേക്കുറിച്ചൊന്നും അറിയില്ലെന്നുമാണ് ജിജി മനോരമ ന്യൂസിനോട് പറഞ്ഞത്. വിഷയത്തിൽ ഇതുവരെയും പ്രയാ​ഗയോ ശ്രീനാഥ് ഭാസിയോ പ്രതികരിച്ചിട്ടില്ല. അന്വേഷണ സംഘത്തിന്റെ ലിസ്റ്റിൽ കൂടുതൽ താരങ്ങൾ ഉണ്ടാകുമോ എന്നും സംശയമുണ്ട്.
 
ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരുടെ ജാമ്യഹർജി പരി​ഗണിക്കവെ പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങളുള്ളത്. കൂടുതൽ അന്വേഷണത്തിനായി ഓം പ്രകാശിനെയും ഷിഹാസിനെയും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുവർക്കും ജാമ്യം ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

അടുത്ത ലേഖനം
Show comments