Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവ്യയുടെ 'ജാനകി ജാനെ',ഡബ്ബിങ് ജോലികളിലേക്ക് കടന്ന് നടി സ്മിനു സിജോ

janaki jaane movie

കെ ആര്‍ അനൂപ്

, ബുധന്‍, 18 ജനുവരി 2023 (09:03 IST)
'ജാനകി ജാനെ' 38 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ അനീഷ് ഉപാസനയും സംഘവും ഡബ്ബിങ് ജോലികളിലേക്ക് കടന്നു.സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.നടി സ്മിനു സിജോ തന്റെ ഭാഗത്തിന്റെ ഡബ്ബിങ് ജോലികള്‍ ആരംഭിച്ചെന്ന് അനീഷ് ഉപാസന അറിയിച്ചു.
 
ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി സിനിമയുടെ ഭാഗമാണ്.
 
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ റിലീസ് ചെയ്യും