മച്ചാൻമാരുടെ മച്ചാൻസിന് ആശംസകളുമായി ദുൽഖർ
മച്ചാൻമാരുടെ മച്ചാൻസിന് ആശംസകളുമായി നടൻ ദുൽഖർ സൽമാൻ. നടനും സംവിധായകനുമായ സൗബിൻ ഷാഹിർനെയാണ് ദുൽഖർ ഇത്തരത്തിൽ അഭിസംബോധന ചെയ്തത്. സൗബിൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പറവയുടെ പൂജാ ദിനത്തിലാണ് ദുൽഖർ ആശംസകൾ അറിയിച്ചത്.

പുതുമുഖങ്ങളാകും പറവയിൽ പ്രധാന വേഷത്തിൽ എത്തുക. സൗബിനൊപ്പം മുനീര്‍ അലിയും നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും സംയുക്ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം. പ്രവീണ്‍ ഭാസ്‌കറിന്റേതാണ് എഡിറ്റിംഗ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നേരത്തെ പുറത്തിറങ്ങിയ പ്രേമവും, ബാംഗ്ലൂര്‍ ഡേയ്‌സും മലയാള സിനിമ കണ്ട വമ്പന്‍ ഹിറ്റുകളായിരുന്നു.