Webdunia - Bharat's app for daily news and videos

Install App

കിംഗ് ഓഫ് കൊത്തയിലെ വീഡിയോ സോങ് ഇന്നെത്തും,ഓഗസ്റ്റ് 24ന് രാവിലെ ഏഴിന് ഫാന്‍സ് ഷോകള്‍ തുടങ്ങും, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 19 ഓഗസ്റ്റ് 2023 (15:22 IST)
കിംഗ് ഓഫ് കൊത്ത റിലീസിന് ഇനി 5 നാളുകള്‍ കൂടി മാത്രം. ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ പുരോഗമിക്കുന്നു. കൊച്ചിയിലേക്ക് സംഘം ഞായറാഴ്ച എത്തും.കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഓഡിയോ ലോഞ്ച്.ഞായറാഴ്ച വൈകിട്ട് ആറു മണിക്കാണ് പരിപാടി.യുഎ സെര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ വീഡിയോ സോങ് പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുകയാണ്.
 
'ഈ ഉലകിന്‍' എന്ന മെലഡിയുടെ ഫുള്‍ വീഡിയോ സോങ് ഇന്ന് വൈകുന്നേരം 6.30 ന് റിലീസ് ചെയ്യും. അതേസമയം ഒരു കോടിയില്‍ പരം രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് ആണ് റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടന്നിരിക്കുന്നത്. ഓഗസ്റ്റ് 24ന് ഫാന്‍സ് ഷോകളും ഉണ്ടാകും. രാവിലെ 7 മണിക്ക് ഷോ തുടങ്ങും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്.ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments