Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജവാന് വേണ്ടി തീരുമാനം മാറ്റി നയന്‍താര, തമിഴകത്ത് പുതിയ ചർച്ച

ജവാന് വേണ്ടി തീരുമാനം മാറ്റി നയന്‍താര, തമിഴകത്ത് പുതിയ ചർച്ച
, വെള്ളി, 18 ഓഗസ്റ്റ് 2023 (15:34 IST)
2000ത്തിന്റെ തുടക്കത്തില്‍ തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ താരമാണ് നയന്‍താര. ആദ്യകാലത്ത് ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന താരം അധികം വൈകാതെ തന്നെ സൂപ്പര്‍ താരങ്ങളുടെ നായിക എന്ന നിലയിലും തിളങ്ങി. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇത്തരത്തില്‍ ഭാഗമായതോടെ വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍താരപദവി താരം സ്വന്തമാക്കി. തുടര്‍ന്ന് ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിച്ചെടുത്ത് കൊണ്ട് ലേഡി സൂപ്പര്‍ സ്റ്റാറെന്ന വിശേഷണവും താരം സ്വന്തമാക്കി. സിനിമകളില്‍ സജീവമായിരുന്നുവെങ്കിലും സിനിമാ പ്രമോഷനുകളിലും അഭിമുഖങ്ങളിലും താരം പങ്കെടുക്കുന്നത് അപൂര്‍വമാണ്.
 
 
കഴിഞ്ഞ കുറേ വര്‍ഷമായി ഈ രീതിയാണ് താരം പിന്തുടരുന്നത്. ഇതിനെ തുടര്‍ന്ന് തമിഴ് നിര്‍മാതാക്കള്‍ക്കിടയില്‍ താരത്തിനെ പറ്റി അതൃപ്തിയുണ്ട്. ഇക്കാര്യങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതുമാണ്. അപൂര്‍വമായി മാത്രമാണ് നോ പ്രമോഷന്‍ പോളിസിയില്‍ താരം മാറ്റം വരുത്തിയിട്ടുള്ളു. ഇപ്പോഴിതാ ജവാന്‍ സിനിമയുടെ പ്രമോഷനില്‍ താരം പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഇതാണ് തമിഴകത്ത് വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുള്ളത്. ചില സിനിമകള്‍ക്ക് മാത്രമായി പോളിസിയില്‍ താരം മാറ്റം വരുത്തുന്നത് ശരിയല്ലെന്ന് പല നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നു. എന്നാല്‍ ജവാനില്‍ ഷാറൂഖും ദീപികയുമെല്ലാം അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇവരെല്ലാം പ്രമോഷനില്‍ ഭാഗമാകുമ്പോള്‍ നയന്‍താരയ്ക്ക് മാറിനില്‍ക്കാനാവില്ല എന്നതാണ് തീരുമാനത്തിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു. ഇതിന് മുന്‍പ് സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മിച്ച ചിത്രത്തിലാണ് താരം പ്രമോഷനായി എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിടി മുതല്‍ തിയറ്റര്‍ വരെ; മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകള്‍