Webdunia - Bharat's app for daily news and videos

Install App

ദുല്‍ക്കര്‍ സല്‍മാനും മണിരത്‌നവും വീണ്ടും, കൂടെ വിജയ് സേതുപതി!

Webdunia
തിങ്കള്‍, 28 ജനുവരി 2019 (15:41 IST)
‘ഒകെ കണ്‍‌മണി’ക്ക് ശേഷം ദുല്‍ക്കര്‍ സല്‍മാനും മണിരത്‌നവും ഒന്നിക്കുന്നു. ‘പൊന്നിയിന്‍ സെല്‍‌വന്‍’ എന്ന എപിക് ചിത്രത്തിനായാണ് മണിരത്നം മലയാളത്തിന്‍റെ യുവ സൂപ്പര്‍താരത്തെ ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്നത്.
 
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍‌വന്‍ സിനിമയാക്കാന്‍ ഏറെക്കാലമായി മണിരത്നം ശ്രമിച്ചുവരികയാണ്. എന്നാല്‍ വലിയ ബജറ്റ് വേണം എന്നതും വന്‍ താരങ്ങളുടെ സാന്നിധ്യം ആവശ്യമാണ് എന്നതും ഈ സിനിമയുടെ നിര്‍മ്മാണം വൈകിപ്പിക്കുകയായിരുന്നു. എന്തായാലും തന്‍റെ അടുത്ത പ്രൊജക്ട് പൊന്നിയിന്‍ സെല്‍‌വനാണെന്ന് ഉറപ്പിച്ച് മുന്നോട്ടുപോകുകയാണ് മണിരത്നം. 
 
ദുല്‍ക്കറിനെ കൂടാതെ ദളപതി വിജയ്, വിജയ് സേതുപതി, വിക്രം, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകും. വിജയ് ഈ സിനിമയ്ക്കായി ലുക്ക് ടെസ്റ്റ് നടത്തിക്കഴിഞ്ഞു.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സന്തോഷ് ശിവനോ പി സി ശ്രീറാമോ ആയിരിക്കും. 100 കോടിക്ക് മേല്‍ ബജറ്റിലാണ് പൊന്നിയിന്‍ സെല്‍‌വന്‍ ഒരുങ്ങുന്നത്. മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരിക്കും നിര്‍മ്മാണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'വെടിനിര്‍ത്തലൊക്കെ ശരി തന്നെ, പക്ഷേ..'; കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് നെതന്യാഹു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് വിവാദം: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

അടുത്ത ലേഖനം
Show comments