Webdunia - Bharat's app for daily news and videos

Install App

ധ്രുവനിൽ തുടങ്ങി സജീവ് പിള്ളവരെ എത്തി; മമ്മൂക്കയുടെ മാമാങ്കത്തിന് സംഭവിക്കുന്നത് എന്ത്?

Webdunia
തിങ്കള്‍, 28 ജനുവരി 2019 (15:02 IST)
മമ്മൂക്കയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ഒരു ചർച്ചാവിഷയമാണ്. ഏറ്റവും നല്ലൊരു ചിത്രം മമ്മൂക്കയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നതും കാത്തിരിപ്പാണ് ആരധകർ ഉൾപ്പെടെയുള്ളവർ. എന്നാൽ ചിത്രത്തിൽ ഉണ്ടായ ചില സംഭവങ്ങൾ പ്രേക്ഷകർക്ക് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് എന്നതാണ് വാസ്‌തവം.
 
സംവിധായകനായ സജീവ് പിള്ള അറിയാതെ മാമാങ്കത്തിലെ ഒരു കഥാപാത്രമായി അഭിനയിക്കേണ്ടിയിരുന്ന പുതുമുഖതാരമായ ധ്രുവനെ പുറത്താക്കിയത് മുതൽ ചിത്രത്തിന്റെ  പ്രശ്‌നം പുറംലോകം അറിഞ്ഞുതുടങ്ങി. അതിന് ശേഷം സംവിധായകനെ മാറ്റിയെന്നുള്ള വാർത്തകളാണ് വന്നിരുന്നത്. എന്നാൽ അതിൽ എത്രമാത്രം സത്യമുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു.
 
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സംവിധായകനായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിർമ്മാതാവ് ഒഴിവാക്കി എന്നതാണ്. ആദ്യ രണ്ട് ഷെഡ്യൂളുകൾ സജീവ് പിള്ള തന്നെയാണ് സംവിധാനം ചെയ്‌തത്. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. 
 
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തിന്റെ ടീമിലേക്ക് സംവിധായകന്‍ എം പത്‌മകുമാര്‍ ചേരുന്നുവെന്ന് റിപ്പോർട്ടുകൾ മുമ്പേ ഉണ്ടായിരുന്നു. സെറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നതിനും ക്രിയേറ്റിവായ നിദ്ദേശങ്ങള്‍ക്കുമായാണ് പത്‌മകുമാറിനെ സമീപിച്ചിരിക്കുന്നത് എന്നും വാർത്തകൾ ഉണ്ടായിരുന്നു.
 
അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സജീവ് പിള്ള മുഖ്യമന്ത്രിക്ക് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിരുന്നതായും വാർത്തകൾ ഉണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments