Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖർ കാക്കിയണിയുന്നു, റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍ തുടങ്ങും!

ദുൽഖർ കാക്കിയണിയുന്നു, റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉടന്‍ തുടങ്ങും!

കെ ആര്‍ അനൂപ്

, ശനി, 5 സെപ്‌റ്റംബര്‍ 2020 (15:41 IST)
റോഷൻ ആൻഡ്രൂസിൻറെ അടുത്ത ചിത്രം ദുൽഖർ സൽമാനൊപ്പമാണ്. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് താരം. സിനിമയ്ക്ക് മികച്ച തിരക്കഥയുണ്ടെന്നും അതിന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞു. 
 
 റോഷൻ ആൻഡ്രൂസും ബോബി-സഞ്ജയും മുമ്പ് ചെയ്ത പൊലീസ് സിനിമ മുംബൈ പോലീസ് ആയിരുന്നു. ആ സിനിമ ബോക്സോഫീസില്‍ വിജയമാകുകയും ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണ്. അതിനാൽ തന്നെ ദുൽഖർ സൽമാന്‍റെ ഒരു പൊലീസ് സ്റ്റോറിക്കായി അവർ വീണ്ടും ഒന്നിക്കുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുംബിക്കാന്‍ പറ്റില്ലെങ്കില്‍ സമീര റെഡ്ഡി വേണ്ട, വേറൊരു നടി വരട്ടെ !