ദുല്‍ഖര്‍ ശാന്തനായ വിദ്യാര്‍ത്ഥി, നടനെ കുറിച്ച് ബോളിവുഡ് പരിശീലകന്‍ സൗരവ് സച്‌ദേവ്

കെ ആര്‍ അനൂപ്
ശനി, 18 സെപ്‌റ്റംബര്‍ 2021 (10:00 IST)
മോളിവുഡില്‍ മാത്രമല്ല കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലുമെല്ലാം ആരാധകരുണ്ട് ദുല്‍ഖര്‍ സല്‍മാന്. അടുത്തിടെ തന്റെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു നടന്‍. വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്താനിരിക്കുകയാണ് ദുല്‍ഖര്‍. നടനെക്കുറിച്ച് ബോളിവുഡിലെ പ്രമുഖ അഭിനയ പരിശീലകനായ സൗരവ് സച്‌ദേവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ദുല്‍ഖര്‍ ബോളിവുഡിലേക്ക് ആദ്യമായി എത്തുന്ന സമയത്ത് നടന് ട്രെയിന്‍ ചെയ്‌തെടുത്തത് സൗരവ് ആയിരുന്നു.
 
 ദുല്‍ഖര്‍ ശാന്തനായ വിദ്യാര്‍ത്ഥിയായിരുന്നവെന്നും ഒരുപാട് സംസാരിക്കാറില്ലെന്നും സൗരവ് പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ കണ്ട് മനസ്സിലാക്കി പഠിക്കാനുള്ള കഴിവ് ദുല്‍ഖറിനുണ്ട്.'ഒരുപക്ഷേ അവന്‍ വളര്‍ന്നു വന്ന ലോകം, അവനെ വളര്‍ത്തിയെടുത്ത രീതി ഒക്കെ അങ്ങനെയാവാം. ആക്രമോത്സുകതയല്ല, ശാന്തതയാണ് അയാളുടെ മുഖമുദ്ര. ഒരിക്കലും നിഷ്‌ക്രിയനായി ഇരിക്കില്ല, സജീവമായി അഭിനയിക്കാന്‍ തയ്യാറായി ആള്‍ ഇരിപ്പുണ്ടാവും,'-സൗരവ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.
 
ദുല്‍ഖര്‍ ഒടുവിലായി സല്യൂട്ട് എന്ന മലയാള ചിത്രമാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കുറുപ്പ് റിലീസിന് ഒരുങ്ങുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ 5 കിലോ എല്‍പിജി വിതരണം വര്‍ദ്ധിപ്പിച്ചു; പ്രതിദിന വില്‍പ്പന ഒരുലക്ഷം യൂണിറ്റിന് മുകളില്‍

എന്ത് യുഎസ്, അമേരിക്കൻ ഉപരോധം മറികടന്ന് ചൈനീസ് ടാങ്കർ ഹോർമുസ് കടന്നു

വിഴിഞ്ഞത്ത് നങ്കൂരമിടാന്‍ 100 കപ്പലുകള്‍ കാത്തിരിക്കുന്നു; ഹോര്‍മുസ് കടലിടുക്ക് ഉപരോധത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗത പ്രതിസന്ധി രൂക്ഷം

പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; സംഭവം കോഴിക്കോട്

ജനനായകന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു: കോയമ്പത്തൂരില്‍ കേബിള്‍ ടിവി ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments