Webdunia - Bharat's app for daily news and videos

Install App

വീണ്ടും തമിഴിൽ തരംഗമാവാൻ ദുൽഖർ; നായികയാവാൻ കാജൾ അഗർവാളും

ഇതിനിടെ ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ കാജൾ അഗർവാൾ നായികയായി എത്തുന്നു എന്നതാണ് മറ്റൊരു സിനിമാ വാർത്ത.

റെയ്‌നാ തോമസ്
വ്യാഴം, 16 ജനുവരി 2020 (14:16 IST)
2020ൽ കൈ നിറയെ ചിത്രണങ്ങളുമായാണ് ദുൽഖർ സൽമാന്റെ വരവ്. നടനായും നിര്‍മാതാവായും എത്തുന്ന ചിത്രങ്ങളുടെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ പുതുവര്‍ഷത്തിന്റെ തുടക്കത്തിൽ  പങ്കുവെച്ചിരുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നിവയായിരുന്നു ആ മൂന്ന് സിനിമകള്‍.
 
ഇതിനിടെ ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിൽ കാജൾ അഗർവാൾ നായികയായി എത്തുന്നു എന്നതാണ് മറ്റൊരു സിനിമാ വാർത്ത. ആദ്യമായാണ് ഇവർ ഒരു ചിത്രത്തിൽ ഒരുമിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ കാജല്‍ തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും  കൂടുതൽ  വിവരങ്ങളൊന്നും താരം ചിത്രത്തെ കുറിച്ചു പറഞ്ഞിട്ടില്ല. നിലവിൽ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ ടുവില്‍ കാജൾ 85 വയസുള്ള കഥാപാത്രത്തെ  അവതരിപ്പിക്കുന്നുണ്ട്.‌
 
സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് ആണ് ദുല്‍ഖറിന്റെ ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണിത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments