Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ധനുഷിന്റെ നായികയായി രജീഷ വിജയൻ" മാരി സെൽവരാജിന്റെ കർണൻ അണിയറയിൽ ഒരുങ്ങുന്നു

അഭിറാം മനോഹർ

, തിങ്കള്‍, 6 ജനുവരി 2020 (11:54 IST)
പരിയേറും പെരുമാൾ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. കർണൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷ് ആണ് നായകനായി അഭിനയിക്കുന്നത്. മലയാള താരം രജിഷ വിജയൻ ചിത്രത്തിൽ നായികയായെത്തുമ്പോൾ മലയാള താരമായ ലാലും ഒരു സുപ്രധാന വേഷത്തിൽ ചിത്രത്തിലഭിനയിക്കുന്നു.
 
പരിയേറും പെരുമാൾ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. കലൈപുളി എസ് തനുവിന്റെ വി ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്.
 
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കർണൻ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളെ പോലെ അത് തുറന്ന് പറയണം, പുരുഷന്മാര്‍ക്ക് നിര്‍ദേശവുമായി സണ്ണി ലിയോണ്‍