Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

സായ് പല്ലവിയും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു!

Dulquer Salman

നിഹാരിക കെ എസ്

, വെള്ളി, 1 നവം‌ബര്‍ 2024 (16:20 IST)
സീതാരാമം എന്ന ചിത്രം ഹിറ്റായതോടെ ദുൽഖർ സൽമാന് തെലുങ്കിൽ വൻ സ്വീകാര്യതയാണുള്ളത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് ദുൽഖർ. ഇന്നലെ റിലീസ് ആയ ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന് വൻ അഭിപ്രായമാണ്. തെലുങ്കിലെ ശ്രദ്ധേയ യുവതാരമായി മാറുന്ന ദുൽഖറിൻറെ മറ്റൊരു ചിത്രവും അവിടെനിന്ന് വരാനുണ്ട്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന 'ആകാശം ലോ ഒക താര' എന്ന ചിത്രമാണ് അത്. ഇതിൽ സായ് പല്ലവി ആണ് നായിക. 
 
ദുൽഖറിൻറെ പിറന്നാൾ ദിനമായിരുന്ന ജൂലൈ 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ദുൽഖർ ഒഴിച്ചുള്ള കാസ്റ്റിങ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് സായ് പല്ലവി ആയിരിക്കും ദുൽഖറിന്റെ നായിക ആവുക. ലെറ്റ്സ് സിനിമ അടക്കം പ്രമുഖ ട്രാക്കർമാർ ഇക്കാര്യം എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ 8 വർഷത്തിന് ശേഷം ദുൽഖറും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന സിനിമയാകും ഇത്. നേരത്തെ 2016 ൽ പുറത്തെത്തിയ മലയാള ചിത്രം 'കലി'യിലാണ് ദുൽഖറും സായ് പല്ലവിയും ഒരുമിച്ച് അഭിനയിച്ചത്.
 
വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. തെലുങ്കിലെ മറ്റ് നായകന്മാരിൽ നിന്നും സിനിമകളുടെ തെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ വഴി സ്വീകരിക്കുന്ന ആളാണ് ദുൽഖറും. വ്യത്യസ്ത തെരഞ്ഞെടുപ്പുകളാണ് രണ്ട് പേരെയും കൂട്ടിമുട്ടിച്ചത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്റ്ററിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് പേർ ആരൊക്കെ? എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്