Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശാന്ത് കേസ്: റിയ ചക്രവർത്തിയോട് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്മെന്റ്

സുശാന്ത് കേസ്: റിയ ചക്രവർത്തിയോട് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്മെന്റ്
മുംബൈ , വ്യാഴം, 6 ഓഗസ്റ്റ് 2020 (08:46 IST)
മുംബൈ: ബോളിവുഡ് നടി റിയ ചക്രവർത്തിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, മരിച്ച നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ വിളിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്‌ച ഹാജരാവാനാണ് ആവശ്യം.
 
മുംബൈയിലെ രണ്ടു വസ്തുവകകളില്‍ റിയ നടത്തിയ നിക്ഷേപം. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നുള്ള ഫണ്ടുകളുടെ ഒഴുക്ക് എന്നിവ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചുവരികയാണ്. സുശാന്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിന് തൊട്ടു പിന്നാലെയാണ് റിയയോട് ഹാജരാകാന്‍ ഇ.ഡി.ആവശ്യപ്പെട്ടിരിക്കുന്നത്.
 
നേരത്തെ സുശാന്തിന്റെ മരണത്തിൽ റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനുമെതിരെ നടന്റെ പിതാവ് പട്‌ന പോലീസില്‍ പരാതി നല്‍കിയിരുന്നു.റിയ ചക്രവർത്തി സുശാന്തിൽ നിന്നും പണം തട്ടിയെടുക്കുകയും മാനസികമായി താരത്തെ പീഡിപ്പിക്കുകയും ചെയ്‌തുവെന്ന ആരോപണങ്ങളാണ് സുശാന്തിന്റെ പിതാവ് കെ.കെ.സിങ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളൊന്നും ആയില്ലേ?, സ്ഥിരം ചോദ്യത്തിന് മറുപടി നൽകി അനുഷ്‌ക ശർമ