Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എടാ മോനേ' വൈറല്‍ ഡയലോഗ് വന്നത് നസ്രിയയില്‍ നിന്ന് !

Fahad Faasil - Aavesham teaser

രേണുക വേണു

, ബുധന്‍, 24 ഏപ്രില്‍ 2024 (12:17 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ജിതു മാധവന്‍ സംവിധാനം ചെയ്ത ആവേശം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്തു 13 ദിവസം കൊണ്ട് ആവേശം നൂറ് കോടി ക്ലബില്‍ കയറി. രംഗന്‍ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഹിറ്റായതു പോലെ തന്നെ രംഗന്റെ ഡയലോഗ് ഡെലിവറിയും ആരാധകര്‍ക്കിടയില്‍ വലിയ ആവേശം തീര്‍ത്തിട്ടുണ്ട്. 
 
ചിത്രത്തില്‍ രംഗണ്ണന്റെ മാസ്റ്റര്‍പീസ് ഡയലോഗാണ് 'എടാ മോനേ' എന്നത്. വളരെ രസകരമായാണ് രംഗന്‍ തന്റെ പിള്ളേരെ 'എടാ മോനേ' എന്നു വിളിക്കുന്നത്. ആവേശത്തിന്റെ നിര്‍മാതാവും ഫഹദ് ഫാസിലിന്റെ ജീവിതപങ്കാളിയുമായ നസ്രിയ നസീം ഫഹദ് ആണ് ഈ ഡയലോഗിനു പിന്നില്‍. 
 
സെറ്റില്‍വെച്ച് പലവട്ടം 'എടാ മോനേ സൂപ്പര്‍' എന്ന് നസ്രിയ പറഞ്ഞിരുന്നു. അപ്പോഴാണ് 'എടാ മോനേ' എന്നത് സിനിമയില്‍ ഉപയോഗിച്ചാലോ എന്ന് തനിക്ക് തോന്നിയതെന്ന് സംവിധായകന്‍ ജിതു പറയുന്നു. നസ്രിയയുടെ കൈയില്‍ നിന്ന് കി്ട്ടിയതാണ് ഇതെന്ന് ഫഹദും പറഞ്ഞു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീ തുപ്പുന്ന ഡ്രാഗണും ഹനുമാനും തമ്മില്‍ ബന്ധമുണ്ടോ?'ജയ് ഹനുമാന്‍' പറയും പുതിയ കഥ!