Webdunia - Bharat's app for daily news and videos

Install App

ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യം നല്‍കിയില്ല, നടി ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2023 (13:36 IST)
നടിയും മുന്‍ എം പിയുമായ ജയപ്രദയ്ക്ക് 6 മാസം തടവ് ശിക്ഷ. ചെന്നൈ എഗ്മോര്‍ കോടതിയാണ് തിയേറ്റര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടിക്ക് ശിക്ഷ വിധിച്ചത്. ജീവനക്കാരുടെ ഇഎസ്‌ഐ ആനുകൂല്യം അടക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
 
ഹിന്ദിയിലും തെലുങ്കിലും മിന്നിതിളങ്ങിയ താരമായ ജയപ്രദ ദേവദൂതനിലൂടെയും പ്രണയത്തിലൂടെയും മലയാളഠിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് താരം രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്നും ലോക്‌സഭയിലെത്തി. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് അമര്‍ സിംഗിന്റെ രാഷ്ട്രീയ ലോക് മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ആര്‍എല്‍ഡിയിലേക്കും താരം മാറി. എന്നാല്‍ ലോക്‌സഭ ടിക്കറ്റില്‍ മത്സരിച്ച താരത്തിന് വിജയിക്കാനായില്ല. 2019ലാണ് താരം ബിജെപിയില്‍ എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻ അരി തൂക്കത്തിൽ വൻ വെട്ടിപ്പ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം

'ഞങ്ങള്‍ക്കു താല്‍പര്യമില്ല'; അന്‍വറിനെ തള്ളി ഡിഎംകെ

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമലയില്‍ ഈ വര്‍ഷം സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍; ദിവസം 80000പേര്‍ക്ക് ദര്‍ശനം

അടുത്ത ലേഖനം
Show comments