Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി അല്ല ഉദ്ഘാടനകന്‍, കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു,ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത, വിശദീകരണ കുറിപ്പ് പങ്കുവെച്ച് എംഎല്‍എ

കെ ആര്‍ അനൂപ്
വെള്ളി, 12 ഓഗസ്റ്റ് 2022 (15:04 IST)
കഴിഞ്ഞദിവസം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മമ്മൂട്ടിക്കൊപ്പം എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎ.എ എത്തിയിരുന്നു. ഉദ്ഘാടനത്തിനിടെ മമ്മൂട്ടിയുടെ കൈയിലുള്ള കത്രിക പിടിക്കാന്‍ ശ്രമിച്ച എല്‍ദോസിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളായി പ്രത്യക്ഷപ്പെട്ടിരുന്നു.ഇപ്പോഴിതാ വിശദീകരണ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എംഎല്‍എ.
 
എംഎല്‍എയുടെ കുറിപ്പ് വായിക്കാം.
 
ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്‌സ്‌റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു.
 
എന്നാല്‍ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശരിയായ നടപടിയല്ല.
 
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments