Webdunia - Bharat's app for daily news and videos

Install App

പകർത്തിയത് തിയേറ്ററിൽ നിന്നും, എമ്പുരാൻ വ്യാജപതിപ്പിന് പിന്നിൽ വൻ സംഘമെന്ന് പോലീസ്

അഭിറാം മനോഹർ
വ്യാഴം, 26 ജൂണ്‍ 2025 (12:43 IST)
പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് വന്‍ സംഘത്തെ പറ്റിയുള്ള സൂചന ലഭിച്ചത്. കണ്ണൂര്‍ പാപ്പിനിശേരിയിലെ തംബുരു കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസിന്റെ കണ്ടെത്തല്‍.
 
വ്യാജപതിപ്പ് ഒരു തിയേറ്ററില്‍ നിന്നാണ് പകര്‍ത്തിയതെന്നും പോലീസ് കണ്ടെത്തി. വളപട്ടണം പോലീസ് കൊച്ചിയിലെത്തി എമ്പുരാന്റെ നായകനായ മോഹന്‍ലാലില്‍ നിന്നും സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. വളപട്ടണം എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തില്‍ തംബുരു കമ്മ്യൂണിക്കേഷന്‍സിലെ ജീവനക്കാരിയെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാര്‍ച്ച് 27നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. സിനിമയിലെ പല സീനുകളും വിവാദമായതോടെ സിനിമ റീ സെന്‍സറിങ്ങിന് വിധേയമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവരെയും കൊലപ്പെടുത്താന്‍ ശ്രമം; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അടുത്ത ലേഖനം
Show comments