Publish Date: Thu, 17 Dec 2020 (17:36 IST)
Updated Date: Thu, 17 Dec 2020 (17:37 IST)
ആര്യയും വിശാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എനിമി. ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറിൽ വില്ലനായി ആര്യ എത്തുന്നത്. ഇപ്പോഴിതാ നായകനായെത്തുന്ന വിശാലിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആനന്ദ് ശങ്കർ. ട്വിറ്ററിലൂടെ പുറത്തുവന്ന പോസ്റ്ററിൽ തോക്ക് പിടിച്ച് മരണമാസ് ലുക്കിലാണ് വിശാലിനെ കാണാനാകുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദിൽ പൂർത്തിയായി. സൂപ്പർ ഡീലക്സ് ഫെയിം മൃണാളിലിനി രവിയാണ് നായിക. തമൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
പുതിയ ലുക്കിലാണ് വിശാൽ ചിത്രത്തിൽ എത്തുന്നത്. അതിനുള്ള സൂചന നടൻ തന്നെ നൽകിയിരുന്നു. ആർഡി രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ആര്യയും വിശാലും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.