Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചിരിയഴക്'; പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് എസ്‌തേര്‍

Esther Anil
, ചൊവ്വ, 11 മെയ് 2021 (16:02 IST)
ലോക്ക്ഡൗണ്‍ ആയതിനാല്‍ വീടുകളില്‍ തന്നെ സുരക്ഷിതമായിരിക്കുകയാണ് സിനിമാ താരങ്ങള്‍. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് പല താരങ്ങളും. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കവര്‍ന്ന എസ്‌തേര്‍ അനിലും ഇതില്‍ നിന്നു വ്യത്യസ്തമല്ല. പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ചെറുപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന എസ്‌തേറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വളരെ മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നല്ല ഭംഗിയുള്ള ചിത്രങ്ങളെന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത്. 
webdunia


ദൃശ്യത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് എസ്‌തേര്‍. ദൃശ്യം 2 വിലും മികച്ച വേഷമായിരുന്നു എസ്‌തേറിന്റേത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ സ്വീകാര്യത നേടാറുണ്ട്.
webdunia
 
webdunia
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ തിരക്കഥ തിരുത്തലിന് അതീതമാണെന്നല്ല'; ജോഷിയോട് പിണങ്ങി ഡെന്നീസ്